Thiruvambady

ലോക ഭിന്ന ശേഷി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിനോദ യാത്ര ഒരുക്കി സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ

തിരുവമ്പാടി : ലോക ഭിന്ന ശേഷി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിനോദ യാത്ര ഒരുക്കി സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ. വൈവിധ്യ ശേഷി ബാല്യ സൗഹൃദ വിദ്യാലയ പ്രവർത്തനങ്ങളിൽ ഒന്നാണ് വിനോദ യാത്ര.

രാവിലെ സ്കൂൾ മുറ്റത്ത് ഹെഡ് മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിലിന്റെ ആശംസകളോടെ ആരംഭിച്ച യാത്ര, പൊന്നാങ്കയം അക്വ പെറ്റ്സ് ഇന്റർനാഷ്ണൽ, കണ്ടപ്പൻചാൽ ആർച്ച് പാലം എന്നിവ സന്ദർശിച്ചു.

ഉച്ച ഭക്ഷണത്തിന് ശേഷം ഐസ് ക്രീം മധുരം നുകർന്ന് അരിപ്പാറ വെള്ളച്ചാട്ടവും തൂക്കുപാലവും ആസ്വദിച്ച്, പാട്ടും ഡാൻസും മേളവുമായി യാത്ര സംഘം മടങ്ങി.

അധ്യാപകരായ ജെഫിൻ സെബാസ്റ്റ്യൻ, നിതിൻ ജോസ്, ഷാഹിന എ.പി, ഷീബ ജോർജ്, Sr മിറാൻഡ, റോസ്മി രാജു, കുന്ദമംഗലം BRC സ്പെഷ്യൽ എജ്യൂക്കേറ്റർ ഷെമീന എ, രക്ഷിതാക്കൾ എന്നിവർ വിനോദ യാത്ര പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button