Kodiyathur

സുരക്ഷാ പെയിൻ & പാലിയേറ്റീവ് കൊടിയത്തൂർ മേഖല കമ്മിറ്റി രൂപീകരിച്ചു

കൊടിയത്തൂർ: ആതുര സേവന രംഗത്ത് സത്യുത്യർഹമായ സേവനം നടത്തി വരുന്ന സുരക്ഷ പെയിൻ & പാലിയേറ്റീവ് കൊടിയത്തൂർ മേഖല കമ്മിറ്റി ഷബീർ ചെറുവാടിയുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ വെച്ച് രൂപീകരിച്ചു.
കൺവെൻഷൻ  എൻ രവീന്ദ്രൻ കുമാർ ഉദ്ഘാടനം ചെയ്തു. സുരക്ഷ കോഴിക്കോട്  ജില്ല കമ്മിറ്റിയംഗം അബ്ബാസ് മാസ്റ്റർ, തിരുവമ്പാടി സോണൽ കൺവീനർ ഗിരീഷ് കാരകുറ്റി, കെ.പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.ടി ഗഫൂർ സ്വാഗതവും, അഖിൽ കുമാർ എൽ.കെ നന്ദിയും പറഞ്ഞു.
ചെയർമാൻ: ഷബീർ ചെറുവാടി, കൺവീനർ: അഖിൽ കുമാർ എൽ.കെ, വൈ. ചെയർമാൻ: ബാലൻ കൈതക്കൽ, സുനിത പി.പി, ജോ. കൺവീനർ: ഇർഷാദ് കൊളായി, ജിഷ എ, ട്രഷറർ: കെ.ടി ഗഫൂർ തുടങ്ങി 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button