Koombara
പീടികപ്പാറ തേനരുവി മേഖലയിൽ കാട്ടാന നാശം വിതച്ച പ്രദേശങ്ങൾ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു

കൂമ്പാറ: പീടികപ്പാറ തേനരുവി മേഖലയിൽ കാട്ടാന നാശം വിതച്ച പ്രദേശങ്ങൾ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.
വന്യമൃഗശല്യത്തിൽ നിന്നും കൃഷി സംരഷിക്കാൻ സർക്കാർ അടിയന്തര ഇടപെടൽനടത്തണമെന്നും സ്ഥിമായി കാട്ടാനശല്യമുള്ള മേഖലയിൽ ഫോറസ്റ്റ് എയിഡ് പോസ്റ്റ് സ്ഥാപിക്കാനാവിശ്യമായ നടപടികൾ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്തും എം എൽ എ യും മുൻകൈ എടുക്കണമെന്നും സംഘത്തെ നയച്ച കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാജൂഷ് മാത്യൂസ് ആവശ്യപ്പെട്ടു.
കോൺഗസ് മണ്ഡലം പ്രസിഡന്റ് ജോസ് മടപ്പള്ളി ജോർജ്ജ് തറപ്പേൽ, സാവിച്ചൻ പള്ളികുന്നേൽ, തോമസ് മനയാനി, ജോഷി കുമ്പുക്കൽ, ബിനു പനന്തോട്ടം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം







