ജോണി പ്ലാക്കാട്ട് കേരളാ കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട്

തിരുവമ്പാടി: കേരളാ കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ടായി ജോണി പ്ലാക്കാട്ട് (കൂടരഞ്ഞി) ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു.
ബിജു പുത്തൻപുര (പനംപ്ലാവ്), ജയ്സൺ മേനാക്കുഴി (കോടഞ്ചേരി) എന്നിവരാണ് വൈസ് പ്രസിഡണ്ട്മാർ.
സാജു പൊട്ടനാനി (പുല്ലൂരാംപാറ) ആണ് ട്രഷറർ.
ബെന്നി തൃക്കണശ്ശേരി, എൻ ജെ ജോസഫ് എന്നിവരാണ് സെക്രട്ടറിമാർ.
ജില്ലാ കമ്മിറ്റിയിലേക്ക് അബ്രഹാം കുഴുമ്പിൽ, സി ജെ ടെന്നിസൺ, ജെയിംസ് വേളാശ്ശേരി, ഹെലൻ ഫ്രാൻസീസ് എന്നിവരെ തിരഞ്ഞെടുത്തു.
21 അംഗ നിയോജകമണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.
നിയോജകമണ്ഡലം വരണാധികാരി അബു കല്ലിടുക്കിൽ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബ്രഹാം കുഴമ്പിൽ, ഷിനോയി അടയ്ക്കാപ്പാറ, സിജെ ടെന്നിസൺ, ജോസ് തോമസ് ഞാവള്ളി എന്നിവരും മണ്ഡലം പ്രസിഡണ്ട്മാരായ സാബു കുഴമ്പിൽ (കൂടരഞ്ഞി), ജോൺ ചാക്കോ (തിരുവമ്പാടി), ജോർജ് മച്ചുകുഴിയിൽ (കോടഞ്ചേരി), എമ്മാനുവൽ കാക്കക്കൂട്ടുങ്കൽ (കാരശ്ശേരി) എന്നിവരും പ്രസംഗിച്ചു.






