Kozhikode

നാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് അത് ലറ്റിക്ക് മത്സരത്തിൽ മികച്ച നേട്ടവുമായി പൂനൂർ സ്വദേശിനി സാബിറ

കോഴിക്കോട് : “കായികരംഗത്ത് ‘കേരളത്തിന് തന്നെ അഭിമാനമായി മാറിയ കായിക അധ്യാപിക താമരശ്ശേരി പൂനൂർ പൂക്കോട് വരക്കൽ സാബിറക്കാണ് ഈ മികച്ച നേട്ടം നാഷണൽ മാസ്റ്റേഴ്സ് ഗയിംസ് ഹൈജംബിൽ സ്വർണ്ണവും ലോങ്ങ് ജൂമ്പിൽ വെള്ളിയും 4×400 മീറ്റർ റിലേയിൽ വെങ്കലവും നേടിയ സാബിറ പൂനൂരിന്റെ അഭിമാനമാണ്.

നാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ 30 വയസ്സിനു് മുകളിലുള്ളവർക്കായി ഗുജറാത്തിലെ വഡോദരയിൽ സംഘടിപ്പിച്ച ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചാണ് സാബിറ മെഡൽ നേടിയത്. നൂറു മീറ്ററിൽ നാലാം സ്ഥാനത്തായെങ്കിലും 2021 ൽ ജപ്പാനിൽ വെച്ച് നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയത് ചിട്ടയപരിശീലനവും പ്രയത്നവും കൊണ്ട് മാത്രമാണ്.

IAAF ലെവൽ വൺ കോച്ചു०, കോഴിക്കോട് മാളിക്കടവ് MSS പബ്ലിക് സ്കൂളിലെ കായികാധ്യാപികയുമാണ്. സാബിറ ഷാഫി പൂനൂർ പൂക്കോടിൻ്റെ സഹോദരിയും സിപിഐഎം കോഴിക്കോട് പുതിയങ്ങാടി ലോക്കൽ കമ്മറ്റിയംഗം പണ്ടാരത്തിൽ അബ്ദുറഹിമാൻ(കുഞ്ഞ്യോൻ) ന്റെഭാര്യ യാണ്.

Related Articles

Leave a Reply

Back to top button