Thiruvambady

വിളക്കാംതോട് എം എ എം സ്കൂളിൽ അക്ഷരപ്പുര ഒരുക്കി

പുന്നക്കൽ: വിളക്കാംതോട് എം എ എം എൽ പി ആൻഡ് യു പി സ്കൂളിൽ കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി സ്കൂൾ മുറ്റത്ത് അക്ഷരപ്പുര ഒരുക്കി. പനയോല കൊണ്ട് മേഞ്ഞതും ഇരുന്നു വായിക്കാനുള്ള ഇരിപ്പിടങ്ങൾ ഉൾകൊള്ളുന്നതുമായ പഴമയുടെ ഓർമ്മ ഉണർത്തുന്ന ഓലപ്പുര സ്‌കൂൾ അങ്കണത്തിലാണ് സ്ഥിതി ചെയ്യുന്നത്. പത്രങ്ങളും പുസ്തകങ്ങളും ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് ലഭ്യമാകുന്ന തരത്തിലാണ് അക്ഷരപ്പുരയുടെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.

നാട്ടിലെ പഴയ ഓലപ്പുര നിർമ്മാതാവായിരുന്ന അബ്ദുള്ളയുടെ നേതൃത്വത്തിൽ അധ്യാപകരും പിടിഎയും ചേർന്നാണ് അക്ഷരപ്പുരയുടെ നിർമ്മാണം പൂർത്തീകരിച്ചത്. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ അക്ഷരപ്പുര ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ജോസഫ് താണ്ടാംപറമ്പിൽ, വാർഡ് മെമ്പർമാരായ ഷൈനി ബെന്നി, ലിസി സണ്ണി, ഹെഡ്മാസ്റ്റർമാരായ മിനി ജോൺ, റോയ് ജോസ്, പിടിഎ വൈസ് പ്രസിഡന്റ്മാരായ ഷമീർ എം, കുഞ്ഞുമരയ്ക്കാർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. അനിൽ ജോൺ, മിനി അഗസ്റ്റിൻ, അബ്ദുൽ ജബ്ബാർ, ചിപ്പി രാജ്, സോളമൻ സെബാസ്റ്റ്യൻ, ലിനി മോൾ തോമസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button