കോടഞ്ചേരിയിൽ മയക്കുമരുന്നിനെതിരെ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു

കോടഞ്ചേരി: കേരള യൂത്ത് ഫ്രണ്ട് (എം) കോടഞ്ചേരി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരി ടൗണിൽ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. കോടഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൾ വിൽസൺ ജോർജ് മയക്കുമരുന്നിന് എതിരെ സന്ദേശം നൽകികൊണ്ട് ചലഞ്ച് ഉദ്ഘാടനം ചെയ്തു. ഗോൾ ചലഞ്ച് പഞ്ചായത്ത് മെമ്പർ ഷാജി മുട്ടത്തിൽ കിക്ക് ഓഫ് ചെയ്തു.
യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ്സ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ചെമ്പോട്ടിക്കൽ, മണ്ഡലം പ്രസിഡന്റ് സിബി പുളിമൂട്ടിൽ, ജോസ് ഐരാട്ടിൽ, യൂത്ത് ഫ്രണ്ട് (എം) ജില്ലാ ജനറൽ സെക്രട്ടറി സനീഷ് ഇ. ടി, നിയോജക മണ്ഡലം സെക്രട്ടറി നിതിൻ പുലക്കുടിയിൽ, മണ്ഡലം പ്രസിഡന്റ് മാർട്ടിൻ യേശുദാസ്, കെ.എസ്.സി സംസ്ഥാന ജനറൽ സെക്രട്ടറി അനേക് തോണിപ്പാറ എന്നിവർ സംസാരിച്ചു.
കേരള യൂത്ത് ഫ്രണ്ട് പ്രവർത്തകരായ അഭിനവ്, അഭിജിത്ത്, ജുനൈദ്, അരുൺ, ഷെഫിൻ, സെബിൻ സെബാസ്റ്റ്യൻ, അപ്രേൻ വർഗീസ് തുടങ്ങിയവർ ചലഞ്ചിന് നേതൃത്വം നൽകി. നൂറോളം പേർ പങ്കെടുത്ത ഗോൾ ചലഞ്ചിൽ വിജയിച്ച എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.







