തിരുവമ്പാടി മാർട്ടെക്സിൽ ക്രിസ്തുമസ്-പുതുവത്സര സമ്മാനോത്സവിന് തുടക്കമായി

തിരുവമ്പാടി: കേരള മലനാട് കർഷക പ്രൊഡ്യുസ് കോ.ഓപ്പറേറ്റീവ് മാർക്കറ്റിങ് സൊസൈറ്റി ലിമിറ്റഡ് സംരംഭമായ തിരുവമ്പാടി മാർട്ടെക്സ് വെഡിങ് സെന്റർ മാന്യ ഉപഭോക്താക്കൾക്കായി ഒരുക്കുന്ന ക്രിസ്തുമസ്-പുതുവത്സര സമ്മാനോത്സവ് 2022ന് ഔദ്യോഗികമായി തുടക്കം കുറിച്ചു. സമ്മാനോത്സവ് 2022ന്റെ ഭാഗമായി ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഒപ്പം ലഭിക്കുന്ന സമ്മാനക്കൂപ്പണിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബർ 16ന് ആരംഭിച്ച് 2023 ജനുവരി 15 വരെ നീണ്ടുനില്കുന്നതാണ് സമ്മാനോത്സവ് 2022.
ഡിസംബർ 16ന് രാവിലെ 9:30ന് കേരള മലനാട് കർഷക പ്രൊഡ്യുസ് കോ.ഓപ്പറേറ്റീവ് മാർക്കറ്റിങ് സൊസൈറ്റി ലിമിറ്റഡ് പ്രസിഡന്റ് കെ ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ വികാരി ഫാ.തോമസ് നാഗപ്പറമ്പിൽ സമ്മാനോത്സവ് 2022 ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ തോമസ്, അഡ്വ.സുരേഷ് ബാബു, ഷൗക്കത്തലി കൊല്ലത്തളത്തിൽ തുടങ്ങിയവരും ജനപ്രതിനിധികളും സഹകാരികളും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.






