സ്ത്രീകൾക്കും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ നിയമങ്ങൾ ശക്തമായി നടപ്പാക്കണം; കുടുംബശ്രീ മുക്കം സി.ഡി.എസ്

മുക്കം: സ്ത്രീകൾക്കും കുട്ടികൾകൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ ശക്തമായ രീതിയിൽ നടപ്പിലാക്കണമെന്ന് കുടുംബശ്രീ മുക്കം സി.ഡി.എസ് സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്ന നിയമങ്ങൾ പ്രാബല്യത്തിൽ ഉണ്ടെങ്കിലും അവ നടപ്പാക്കുന്നതിലെ അലംഭാവം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതികമങ്ങൾ കൂടാൻ കാരണമാവുന്നുവെന്നും സെമിനാറിൽ വിമർശനമുയർന്നു.
കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് മുക്കം സി.ഡി.എസ് സംഘടിപ്പിക്കുന്ന രജതോത്സവ്’22ന്റെ ഭാഗമായാണ് നിയമബോധവൽക്കരണ സെമിനാറും ഓക്സിലറി ഗ്രൂപ്പ് സംഗമവും സംഘടിപ്പിച്ചത്. നീലേശ്വരം ഗവൺമെൻറ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന സെമിനാർ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ: ചാന്ദ്നി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ രജിത സി.ടി അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് മെമ്പർ ശ്രീമതി സി.ടി, സിറ്റി മിഷൻ മാനേജർ മുനീർ എം.പി, സി.ഡി.എസ് മെമ്പർ ഷൈനി ശിഹാബ്, ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു.






