Kodiyathur

കൊടിയത്തൂർ പൂളക്കൽ മമ്മദ് കുട്ടിയുടെ ചികിത്സാ ഫണ്ടിലേക്ക് വ്യപാരി വ്യവസായി ഏകോപന സമിതിയുടെ കൈത്താങ്ങ്

കൊടിയത്തൂർ: കരൾ മാറ്റ ശസ്ത്രക്രിയക്ക് കൈത്താങ്ങുമായി വ്യപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ്. ശസ്ത്രക്രിയക്ക് വിധേയനാവുന്ന കൊടിയത്തൂർ സ്വദേശി പൂളക്കൽ മമ്മദ് കുട്ടിയുടെ ചികിത്സക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യുണിറ്റാണ് തങ്ങൾ സമാഹരിച്ച രണ്ട് ലക്ഷം രൂപ ചികിത്സ സഹായ കമ്മറ്റി ഭാരവാഹികളെ ഏൽപ്പിച്ചത്.

നാല്പത് ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയക്ക് ആവശ്യമായിവരുക. തിരുവമ്പാടി യുണിറ്റ് പ്രസിഡന്റും ജില്ലാ കമ്മറ്റി സെക്രട്ടറിയുമായ ജിജി തോമസ്, ട്രഷറർ അബ്ദുൽഗഫൂർ, കൊടിയത്തൂർ യുണിറ്റ് പ്രസിഡന്റ് മുഹമ്മദ്‌ ശരീഫ് അമ്പലക്കണ്ടി, സമദ് കണ്ണാട്ടിൽ, കെ.പി അബ്ദുറഹിമാൻ, ജലീൽ മാസ്റ്റർ, ടി.കെ അനീഫ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button