Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് 16 ഗ്രാമസഭ ചേർന്നു

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് 2023-24 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് 16 തമ്പലമണ്ണയിലെ ഗ്രാമസഭായോഗം തമ്പലമണ്ണ അംഗനവാടിയിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്നു.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് അബ്ദുറഹിമൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ജലീൽ, വാർഡ് വികസന സമിതി കൺവീനർ ജോസ് ചേർക്കപ്പുഴ തുടങ്ങിയവർ സംബന്ധിച്ചു.






