ThiruvambadyVideos

വഴിക്കടവ് പാലം പ്രവർത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ്‌ നിർവഹിച്ചു

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ തിരുവമ്പാടി-പുന്നക്കൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വഴിക്കടവ് പാലം പ്രവർത്തി ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം-യുവജനകാര്യം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. മലയോര നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന വഴിക്കടവ് പാലം നബാർഡ് ആർ.ഐ.ഡി.എഫിൽ ഉൾപ്പെടുത്തി 5.5 കോടി രൂപ ചിലവഴിച്ചാണ് ആധുനിക രീതിയിൽ പുനർനിർമ്മിക്കുന്നത്.

തിരുവമ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ് മെഴ്സി പുളിക്കാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, പഞ്ചായത്ത് അംഗങ്ങളായ ഷൈനി ബെന്നി, അപ്പു കോട്ടയിൽ, ജോളി ജോസഫ്, ടോമി കൊന്നക്കൽ, കോയ പുതുവയൽ, ജോയി മ്ലാങ്കുഴി, എബ്രഹാം മാനുവൽ, ബേബി മണ്ണംപ്ലാക്കൽ, ഫൈസൽ, സി.എൻ പുരുഷോത്തമൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിളക്കാംതോട് എം.എ.എം എൽ.പി & യു.പി സ്കൂൾ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ ലോഗോ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു.

Related Articles

Leave a Reply

Back to top button