Puthuppady
അഞ്ചാമത് ബൈബിൾ കൺവെൻഷൻ

പുതുപ്പാടി : മലങ്കര സുറിയാനി കത്തോലിക്ക സഭ ബത്തേരി രൂപത കോഴിക്കോട് വൈദിക ജില്ല നടത്തുന്ന അഞ്ചാമത് ബൈബിൾ കൺവെൻഷൻ ഈങ്ങാപ്പുഴ മാർ ബസേലിയോസ് സ്കൂളിൽ ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പൊലീത്ത ഉദ്ഘാടനംചെയ്തു.
സഭാനവീകരണത്തിന്റെ ഈ കാലഘട്ടത്തിൽ വിശ്വാസികൾ മനസ്സിനെയും ചിന്തകളെയും നവീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുവിശേഷ പ്രഘോഷകൻ ഫാ. മാത്യു വയലാമണ്ണിൽ, വികാരി ഫാ. തോമസ് മണ്ണിത്തോട്ടം, വൈദിക സെക്രട്ടറി ഫാ. സിജോ പന്തപ്പിള്ളിൽ, ഫാ. ജിമ്മി ചെറുപറമ്പിൽ, ഫാ. സിബി കളത്തൂർ, പ്രിൻസ് പുത്തൻകണ്ടത്തിൽ എന്നിവർ സംസാരിച്ചു.






