Kodiyathur

കൊടിയത്തൂരിൽ പ്രതിഭകളെ ആദരിച്ചു

കൊടിയത്തൂർ: മെജസ്റ്റിക്ക് ക്ലബ്ബ് കൊടിയത്തൂർ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ വീടുകളിൽ ചെന്ന് ആദരിച്ചു.

സംസ്ഥാന ഫ്രീസ്റ്റൈൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത പെരിങ്ങം പുറത്ത് മുജീബിൻ്റെ മക്കളായ അസിൻ പി.പി, നാജിം റഹ്മാൻ പി.പി, സംസ്ഥാന അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കോട്ടമ്മൽ മുഹമ്മദലിയുടെ മകൻ ഹംദാൻ മുഹമ്മദ്, എം.ബി.ബി.എസ് പൂർത്തിയാക്കിയ കെ.ടി മൻസൂറിൻ്റെ മകൾ ദിലാര സുൽത്താന എന്നിവരെയാണ് ക്ലബ് ആദരിച്ചത്. അഷ്റഫ് കെ.പി, മുജീബ് കുയ്യിൽ, റിനീഷ് കളത്തിങ്ങൽ, ആസിഫ് എൻ.കെ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button