സംസ്ഥാനത്ത് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടത് പതിമൂന്ന് സബ് സ്റ്റേഷനുകൾ

സംസ്ഥാനത്ത് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടത് പതിമൂന്ന് സബ് സ്റ്റേഷനുകൾ. ഉപയോക്താക്കൾക്ക് തടസ്സരഹിതമായി വൈദ്യുതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് പതിമൂന്ന് സബ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
കാസർകോട് അമ്പത്തറ (220 KV), മലപ്പുറം എളങ്കൂർ ( 220 KV), കണ്ണൂർ ചെമ്പേരി (110 KV), കോഴിക്കോട് കുറ്റിക്കാട്ടൂർ (110 KV), കോഴിക്കോട് തമ്പലമണ്ണ (110 KV), കോഴിക്കോട് മാങ്കാവ് (110 KV), കൊല്ലം അഞ്ചൽ (110 KV), കൊല്ലം ആയൂർ (110 KV), തിരുവനന്തപുരം ബാലരാമപുരം (110 KV), തിരുവനന്തപുരം മുട്ടത്തറ (110 KV), കാസർകോട് രാജപുരം (33 KV), കണ്ണൂർ വെളിയമ്പ്ര, (33 KV), മലപ്പുറം പോത്തുകല്ല് (33 KV) എന്നീ പതിമൂന്ന് സബ് സ്റ്റേഷനുകളാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തത്.
ഇതോടൊപ്പം തലശ്ശേരി 220 KV സബ് സ്റ്റേഷന്റെ ശിലാസ്ഥാപനവും വിഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി നിർവ്വഹിച്ചു. 220.53 കോടി ചിലവിൽ ട്രാൻസ്ഗ്രിഡ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് തലശ്ശേരി സബ് സ്റ്റേഷൻ നിർമ്മിക്കുന്നത്.







