Thiruvambady
തിരുവമ്പാടിയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി അപകടം

തിരുവമ്പാടി: പെരുമാലിപ്പടിക്ക് സമീപം നിയന്ത്രണവിട്ട കാർ വീട്ടിലേക്ക് ഇടിച്ചു കയറി. തിരുവമ്പാടി പുല്ലൂരാംപാറ റോഡിൽ പെരുമാലിപ്പടിക്ക് സമീപം മഡോണനിരവിൽ വിജയന്റെ വീട്ടിലേക്കാണ് മാരുതി ബലെനോ കാർ ഇടിച്ചുകയറിയത്.
ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവറെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടഞ്ചേരി പൂളവള്ളി സ്വദേശി അനീഷിനെയാണ് അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല എന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ വീടിനും, കാറിനും കാര്യമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്.







