Mukkam
ആദിവാസികോളനിയിൽ ലഹരിവിരുദ്ധ ബോധവത്കരണവുമായി വിദ്യാർഥിനികൾ

മുക്കം: മുത്തപ്പൻപുഴ ആദിവാസികോളനിയിൽ ലഹരിക്കെതിരേ ബോധവത്കരണവുമായി അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജിലെ വിദ്യാർഥിനികൾ. ക്യാമ്പസ് ഓഫ് കോഴിക്കോടും നാഷണൽ സർവീസ് സ്കീമും സംയുക്തമായാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.
ഗ്രാമപ്പഞ്ചായത്ത് അംഗം മഞ്ചു കരിപ്പുകാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി സെലീന അധ്യക്ഷത വഹിച്ച പരിപാടിക്ക് അധ്യാപകരായ ലിജോ ജോസഫ്, മുഹമ്മദ് ബഷീർ, സഹീദ, അഹമ്മദ് കുട്ടി, വിദ്യാർഥികളായ റഹ്മത്ത്, ആയിഷ, ഫർഹാന ഷക്കീർ ഹസ്ന, ഷഹന, അനുശ്രീ, ഫാത്തിമ ഷിറിൻ എന്നിവർ നേതൃത്വം നൽകി.







