Mukkam
മുക്കം മാമ്പറ്റയില്‍ റോഡിന് കുറുകെ മരകൊമ്പ് വീണ് ഗതാഗതം തടസ്സപ്പെട്ടു

മുക്കം: അഗസ്ത്യമൊഴി -കുന്നമംഗലം റോഡിൽ മാമ്പറ്റയില്‍ റോഡിന് കുറുകെ മരകൊമ്പ് വീണ് ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ഒൻപതരയോട്കൂടിയായിരുന്നു അപകടം.
സ്‌കൂളുകളിലേക്കും ഓഫീസുകളിലേക്കും നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നതും തിരക്കേറിയ സമയമായിരുന്നെങ്കിലും അപകട സമയത്ത് റോഡില്‍ വാഹനം ഇല്ലാതിരുന്നതിനാൽ വന്‍ ദുരന്തമാണ് ഒഴിവായത്.
മുക്കം ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിൽ റോഡില്‍ വീണ കൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും അപകട ഭീഷണി ഉയർത്തുന്ന മറ്റ് കൊമ്പുകളും മുറിച്ചു മാറ്റുകയും ചെയ്തു.







