Koodaranji
കൂടരഞ്ഞിയിൽ മുരിങ്ങ തൈ വിതരണ ഉദ്‌ഘാടനം നിർവഹിച്ചു

കൂടരഞ്ഞി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഒരു കോടി ഫലവൃക്ഷതൈ വിതരണം പദ്ധതി പ്രകാരം കൂടരഞ്ഞി കൃഷിഭവനിൽ വിതരണത്തിനെത്തിയ ചെടി മുരിങ്ങ തൈകളുടെ വിതരണം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസർ മൊഹമ്മദ് പി.എം, കൃഷി അസിസ്റ്റന്റ് മിഷേൽ ജോർജ്, ബി.എഫ്.എ.സി മെമ്പർ അബ്ദുൾ ജബ്ബാർ കുളത്തിങ്കൽ, ഇന്റേൺ വിഷ്ണു, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.







