Thiruvambady
റോഡ് നിർമ്മാണ പ്രവർത്തി ഉദ്‌ഘാടനം നിർവഹിച്ചു

തിരുവമ്പാടി: ഇലഞ്ഞിക്കൽ ദേവീക്ഷേത്രം ആറാട്ട് കടവിലേക്ക് പുതുതായി നിർമ്മിക്കുന്ന റോഡിന്റെ പ്രവർത്തി ഉദ്ഘാടനം ക്ഷേത്രം തന്ത്രി ജ്ഞാനതീർത്ഥ സാമികളുടെ സാന്നിധ്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ നിർവഹിച്ചു.
ചടങ്ങിൽ തിരുവമ്പാടി ശാഖാ പ്രസിഡണ്ട് വി.കെ സുരേന്ദ്രൻ, വൈസ് പ്രസിഡണ്ട് കെ.ഡി വിനോദ്, ശാഖാ സെക്രട്ടറി സി.ജി ഭാസി, ക്ഷേത്രം മേൽശാന്തി എൻ.എസ് രജീഷ്, ശാഖാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.






