Mukkam

തിരുവമ്പാടി എസ്റ്റേറ്റിൽ തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു

മുക്കം: തിരുവമ്പാടി എസ്റ്റേറ്റ് മാനേജരുടെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും, തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച നടപടിയിലും തൊഴിലാളികളെ കള്ളക്കേസിൽ കുടുക്കി പിരിച്ചുവിട്ട നടപടികളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി എസ്റ്റേറ്റിൽ അനിശ്ചിതകാല സമരം ആരംഭിച്ചു.

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്ത പ്രകടനത്തോടെ നടന്ന സമര പ്രഖ്യാപന കൺവെൻഷൻ ഐഎൻഎൽസി നേതാവ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

സിഐടിയു ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി വിശ്വനാഥൻ ഐഎൻടിയുസി നേതാവ് ജംഷീദ് ഒളകര. സിഐടിയു താലൂക്ക് സെക്രട്ടറി ഇ.പി.അജിത്ത് . എന്നിവർ കൺവൻഷൻ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ബിഎംഎസ് ജില്ലാ സമിതി അംഗം കെ. പ്രഹ്ളാദൻ അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ കെ. റഫീഖ് സ്വാഗതം ആശംസിച്ചു.

Related Articles

Leave a Reply

Back to top button