Kozhikode

കൊറോണ നിരീക്ഷണത്തിലായിരുന്ന 26കാരി മരിച്ചു, മരിച്ചത് മലപ്പുറം സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ നിരീക്ഷണത്തിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോഴിക്കാട് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 26കാരിയായ ഷബ്‌നാസ് ആണ് മരിച്ചത്. മലപ്പുറം എടപ്പാള്‍ സ്വദേശിയാണ് ഷബ്‌നാസ്. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. അര്‍ബുദ രോഗി കൂടിയായിരുന്നു ഷബ്‌നാസ്. മെയ് 26നാണ് ഇവര്‍ ദുബായയില്‍ നിന്നും നാട്ടിലെത്തിയത്. തുടര്‍ന്ന് കൊറോണ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് കൊറോണ ബാധിച്ച് കഴിഞ്ഞദിവസം ഒരാള്‍ കൂടി മരിച്ചു. ഗുരുതര ശ്വാസകോശ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വൈദികന്‍ റവ. ഫാ കെജി വര്‍ഗീസാണ് (77) ഇന്നലെ മരിച്ചത്. വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല.

വൈദികന്‍ മരിച്ചതോടെ സംസ്ഥാനത്ത് കൊറോണ മരണം പതിനൊന്നായി. കഴിഞ്ഞദിവസം 86 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. രോഗികളില്‍ കൂടുതല്‍ പേരും വിദേശരാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നം എത്തിയവരാണ്.

Related Articles

Leave a Reply

Back to top button