Kodiyathur
കൊടിയത്തൂരിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ തെയ്യത്തും കടവ് അൽ മദ്റസത്തുൽ ഇസ്ലാമിയ്യ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ സംവിധായകൻ സലാം കൊടിയത്തൂർ മുഖ്യാതിഥിയായി. മജ്ലിസ് ഫെസ്റ്റ് ക്ലസ്റ്റർ-മേഖലാ വിജയികൾ, ലോക അറബി ഭാഷാദിന മത്സര വിജയികൾ, ഖത്തർ ലോകകപ്പ് പ്രവചന വിജയികൾ എന്നിവർക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
മദ്റസാ മാനേജിംഗ് കമ്മറ്റി പ്രസിഡന്റ് മായത്തൊടി അബ്ദുള്ള മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഭാ സംഗമം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ടി.കെ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഇ ഹസ്ബുല്ല, പി.വി അബ്ദുറഹ്മാൻ, മുഹമ്മദ് അമീൻ, വി സുഹ്റ, നസീറ, പ്രിൻസിപ്പാൾ കെ.ഇ ഷമീം, പി.ടി അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.







