Kodanchery

കോടഞ്ചേരി നെല്ലിപ്പോയിൽ റോഡിൽ ബിൽഡിങ്ങിന് മുകളിൽ കൂട് കൂട്ടിയ കടന്നൽക്കൂട് ഭീഷണിയാകുന്നു

കോടഞ്ചേരി: കോടഞ്ചേരി നെല്ലിപ്പോയിൽ റോഡിൽ പ്രവർത്തിക്കുന്ന ബിൽഡിങ്ങിന് മുകളിൽ കൂട് കൂട്ടിയ കടന്നലുകൾ പലവിധ ആവശ്യങ്ങൾക്കായി കടകളിൽ വരുന്ന പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നു.

രണ്ടു പേർക്കെതിരെ കടന്നൽ ആക്രമണം ഉണ്ടായതിനെ തുടർന്ന് സഹായത്തിനായി ബന്ധപ്പെട്ട അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും കടന്നൽക്കൂട് നശിപ്പിക്കുന്ന ആളുകളെ വിളിക്കേണ്ടി വരുമെന്നും അതിനുള്ള ചിലവുകൾ സ്വയം വഹിക്കേണ്ടി വരും എന്നുമാണ് ലഭിച്ച വിവരമെന്ന് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കടയുടമ പറയുന്നു. അനുമതിയില്ലാതെ കൂട് നശിപ്പിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഇവർ.

Related Articles

Leave a Reply

Back to top button