Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ നവീകരിച്ച യു.പി വിഭാഗം കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ യു.പി വിഭാഗത്തിൽ അത്യാധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ.റോയി തേക്കുംകാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ സജി ജോൺ, പി.ടി.എ പ്രസിഡൻറ് ജോസ് ഞാവളളിൽ, ഷൈനി എ.എസ്, സൗമ്യറോസ് മാർട്ടിൻ, ടെനി മോൾ, ജ്യോതിഷ് ചാക്കോ, ജോഷി മാത്യു തുടങ്ങിയവർ സംസാരിച്ചു.







