Kodanchery

കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എട്ടു നോമ്പാചരണത്തിന് നാളെ സമാപനം

കോടഞ്ചേരി: താമരശ്ശേരി രൂപതയിലെ ഏക മരിയൻ തീർത്ഥാടന കേന്ദ്രമായ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ എട്ടുനോമ്പാചരണത്തിന് നാളെ സമാപനം.

2017 സെപ്റ്റംബർ എട്ടിനാണ് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തെ താമരശ്ശേരി രൂപതയിലെ ഏക മരിയൻ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നത്. 2015 മുതൽ ആണ് കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എട്ടുനോമ്പാചരണം വളരെ വിപുലമായി ആഘോഷിക്കാൻ തുടങ്ങിയത്.

ഈ വർഷത്തെ ഏട്ടു നോമ്പാചരണത്തോടനുബന്ധിച്ച് ഫാദർ ജോസഫ് പുത്തൻപുര( കാപ്പിപ്പൊടി അച്ഛൻ ),ഫാദർ ജോൺ വാഴപ്പനടിയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ധ്യാനവും,കൂടാതെ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും നടന്നു.
തിങ്കൾ രാവിലെ 6:00 :വി. കുർബാന- ഫാദർ ജോസഫ് പുത്തൻപുര.10:00 ന് ആഘോഷമായ വി. കുർബാന സമാപനം
നേർച്ച ഭക്ഷണം. ഏവർക്കും സ്വാഗതം.

Related Articles

Leave a Reply

Back to top button