Kodiyathur

കൗമാര കാലത്തെ ആരോഗ്യ പ്രശ്നങ്ങൾ; പി.ടി.എം ഹയർ സെക്കണ്ടറി സ്‌കൂളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൗമാര കാലത്തെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ശാരീരിക, മാനസിക, സാമൂഹിക പ്രശ്നങ്ങളും പരിഹാരങ്ങളും പരിപാടിയിൽ ചർച്ച ചെയ്തു.

വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് വിദഗ്ധ ഡോക്ടർമാർ മറുപടി നൽകി. പരിപാടി പ്രിൻസിപ്പാൾ എം.എസ് ബിജു ഉദ്ഘാടനം ചെയ്തു. കെ.എം.സി.ടി മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ ദിവ്യ, കമ്മ്യുണിറ്റി മെഡിസിൻ വിഭാഗം ഡോ.ദീപ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button