Kozhikode

പണിമുടക്കിയ ബാങ്ക് ജീവനക്കാർ ധർണ നടത്തി

കോഴിക്കോട് : പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാർ പണിമുടക്കി. ബാങ്ക് യൂണിയനുകളുടെ ഐക്യവേദി പ്രഖ്യാപിച്ച അഖിലേന്ത്യാപണിമുടക്കിന്റെ ഭാഗമായിട്ടായിരുന്നു സമരം.

പണിമുടക്കിയ ജീവനക്കാർ കോഴിക്കോട് പബ്ലിക് ലൈബ്രറി പരിസരത്ത് ധർണ നടത്തി.

മേയർ ഡോ. ബീനാ ഫിലിപ്പ് ധർണ ഉദ്ഘാടനം ചെയ്തു. വി.ആർ. ഗോപകുമാർ അധ്യക്ഷനായി. സി.പി.ഐ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, സി.പി. സുലൈമാൻ, മൂസ പന്തീരാങ്കാവ്, പി.വി. മാധവൻ, കെ.പി. ജ്യോതി, ഒ. പ്രജിത് കുമാർ, പി. പ്രദീപ്കുമാർ, വി. ഗിരീശൻ, ടി. സോമൻ, പി.കെ. ലക്ഷ്മീദാസ്, സുനീഷ് മാമിയിൽ, ടി.എം. സജീന്ദ്രൻ, പി. ബാബു, കെ.വി. ജയരാജ്, പി.കെ. സന്തോഷ്, സി. നാസർ, വി.വി. രാഘവൻ, പി.കെ. ജിനേഷ്, പി.പി. സുധാകരൻ, ഒ.കെ. അരവിന്ദൻ, ഐ.കെ. ബിജു എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button