Mukkam
മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ കൊയ്ത്തുത്സവം നടന്നു

മുക്കം: മുക്കം ഹയർ സെക്കൻഡറി സ്കൂൾ കാർഷിക ക്ലബ് നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. നഗരസഭ ചെയർമാൻ പി.ടി.ബാബു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കിടയിൽ വിഷരഹിത ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും കൃഷിയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതും ലക്ഷ്യമിട്ടാണ് നെൽകൃഷി നടത്തിയത്.
നഗരസഭ കൗൺസിലർമാരായ അശ്വതി സനൂജ്, ബിജുന, മാനേജർ എൻ.കെ അബ്ദുറഹ്മാൻ, പി.ടി.എ പ്രസിഡന്റ് മൂകാംബിക ആനന്ദ്, പ്രധാനാധ്യാപകൻ മനോജ്, കാർഷിക ക്ലബ് കൺവീനർ ബിനീഷ്, അധ്യാപകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, സ്കൂൾ ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.







