Kodanchery

കോടഞ്ചേരിയിൽ കാട്ടുപന്നി ആക്രമണം; ഓട്ടോ തകർന്നു

കോടഞ്ചേരി: കണ്ണോത്ത് സടക്ക് അമ്പാട്ടുപടി റോഡിൽ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന ഓട്ടോ കാട്ടുപന്നി ആക്രമിച്ചു. കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ മറിഞ്ഞ് നാശനഷ്ടങ്ങൾ സംഭവിക്കുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവർ ജലീഷ് പറമ്പിലിനാണ് പരിക്കേറ്റത്. രാത്രി പത്ത് മണിയോടെയാണ് സംഭവം.

കാട്ടുപന്നികളുടെ ക്രമാതീതമായ വർദ്ധനവിനെ തുടർന്ന് കൃഷിയിടങ്ങളിൽ മാത്രമല്ല റോഡുകളിൽ കൂടെ സമാധാനത്തോടെ സഞ്ചരിക്കുവാനുള്ള സാധാരണക്കാരുടെ അവകാശത്തെ പോലും നിഷേധിക്കുന്ന വിധത്തിലുള്ള സ്ഥിതിയാണ് ഉള്ളതെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി ഇവയുടെ ക്രമാതീതമായ എണ്ണത്തിലുള്ള വർദ്ധനവ് നിയന്ത്രിക്കുന്നതിനും ഇവയെ ക്ഷുദ്രജീവി പട്ടികയിൽ ഉൾപ്പെടുത്തി ഉന്മൂലനം ചെയ്യുവാൻ ആവശ്യമായ നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും നാട്ടുകാരും കർഷക സംഘടനകളും ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button