Kodanchery

ചെമ്പുകടവ് ഗവ. യു.പി സ്കൂളിൽ ഗാന്ധി രക്തസാക്ഷിദിന അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

കോടഞ്ചേരി: ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്കൂളിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഗാന്ധിയൻ ദർശനങ്ങളെകുറിച്ചും ഗാന്ധിജിയുടെ സമര പോരാട്ടങ്ങളെകുറിച്ചും സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെയും മറ്റ് ശേഖരിക്കാൻ പറ്റുന്ന അറിവുകളിലൂടെയും വിദ്യാർത്ഥികൾ വിജ്ഞാനം നേടിയെടുക്കണമെന്ന് പ്രധാന അധ്യാപകൻ സുരേഷ് തോമസ് വിദ്യാർത്ഥികൾക്ക് ഉപദേശം നൽകി.

എസ്‌.ആർ.ജി കൺവീനർ പ്രത്യുഷ് കണ്ണൂർ, സോഷ്യൽ ക്ലബ്ബ് കൺവീനർ ലുലു മീരാൻ, സ്കൂൾ സീനിയർ അസിസ്റ്റന്റ് ഹിഷാം എം.എച്ച്, അധ്യാപകരായ ആൻട്രീസ ജോസ്, കവിത, ഫസ്ന, സാക്കിറ, ജൂനേഷ്, അബ്ദുൽ സമദ്, അനു ജോബിഷ്, ബിന്ദു സുബ്രഹ്മണ്യം, സ്കൂൾ ലീഡർ ഗ്ലെയ്സ് മരിയ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button