Mukkam

മുക്കം ഫെസ്റ്റ് പതിനൊന്നാം ദിവസം; ജനസാഗരമായി ഫെസ്റ്റ് ഗ്രൗണ്ട്

മുക്കം: മുക്കം ഫെസ്റ്റ് 2023ന്റെ പതിനൊന്നാം ദിവസം ഫെസ്റ്റ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത് പതിനായിരത്തിലധികം വരുന്ന സന്ദർശകരാണ്. ഞായർ അവധി ആഘോഷിക്കുന്നതിനും വൈകാഷ് വരവീണ ഒരുക്കിയ സംഗീത സന്ധ്യ ആസ്വദിക്കുന്നതിനുമായി ഒഴുകിയെത്തിയ ജനസാഗരം ഫെസ്റ്റിന്റെ സ്വീകാര്യതയെ വിളിച്ചോതുന്നതായിരുന്നു.

പതിനൊന്നാം ദിവസത്തെ സാംസ്‌കാരിക സന്ധ്യ ബാലുശ്ശേരി എം.എൽ.എ സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു. മുക്കം മുനിസിപ്പൽ മുൻ ചെയർമാൻ കുഞ്ഞൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിജി കട്ടക്കയം, അനൂപ്, അൽത്താഫ്, ഗഫൂർ കല്ലുരുട്ടി, ബിജിന മോഹൻ, സുഭാഷ് വാടാരി തുടങ്ങിയവർ സംസാരിച്ചു.

വിവിധ സർക്കാർ വകുപ്പുകളുടെയും മറ്റും സ്റ്റാളുകൾ, പെറ്റ് ഷോ, ഫ്‌ളവർ ഷോ, വിവിധ അമ്യൂസ്മെന്റ് റൈഡുകൾ, ഭക്ഷ്യമേള, വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ അഭിമുഘ്യത്തിൽ നടക്കുന്ന മുക്കം ഫെസ്റ്റ് ഫെബ്രുവരി 5ന് സമാപിക്കും.

Related Articles

Leave a Reply

Back to top button