Kodiyathur
യൂത്ത് കോൺഗ്രസ്സ് മാട്ടുമുറി യൂണിറ്റ് സമ്മേളനം ചേർന്നു
കൊടിയത്തൂർ: മണ്ഡലം യൂത്ത് കോൺഗ്രസ് മാട്ടുമുറി യൂണിറ്റ് സമ്മേളനം ചേർന്നു. സമ്മേളനം മുൻ വയനാട് പാർലിമെന്റ് വൈസ് പ്രസിഡന്റ് വി.എൻ ജംനാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രെട്ടറി സുഫിയാൻ മുഖ്യ പ്രഭാഷണം നടത്തി.
രതീഷ് മാട്ടുമുറി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷമീം, നൗഫൽ മാട്ടുമുറി, മണ്ഡലം പ്രസിഡന്റ് ജംഷീദ് ചോലക്കൽ, ഫൈസൽ കാണാംപറമ്പിൽ, ശിഹാബ് മാട്ടുമുറി, മമ്മദ്, മാധവൻ, ബാബു പരവരിയിൽ, സുബ്രമണ്യൻ മാട്ടുമുറി തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റായി ഷമീം, സെക്രെട്ടറിയായി നിധിൻ എന്നിവരെയും മറ്റ് 8 അംഗ സമിതിയെയും തെരെഞ്ഞെടുത്തു.