Thamarassery

കക്കാടംപൊയില്‍ ഭാഗത്തെ വ്യാജവാറ്റ് കേന്ദ്രം എക്‌സൈസ് തകര്‍ത്തു

താമരശ്ശേരി: താമരശ്ശേരി എക്‌സൈസ് റേഞ്ച് കക്കാടംപൊയില്‍ ഭാഗത്തെ വ്യാജവാറ്റ് കേന്ദ്രം എക്‌സൈസ് തകര്‍ത്തു. ഉടമസ്ഥനിലാത്ത നിലയില്‍ സൂക്ഷിച്ച 450 ലിറ്റര്‍ വാഷും 35 ലിറ്റര്‍ ചാരായവുംകണ്ടെത്തി നശിപ്പിച്ചു. സംഭവത്തില്‍ എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രിവെന്റീവ് ഓഫീസര്‍ എം അനില്‍ കുമാര്‍ സി ഇ ഒമാരായ, കെ സുരേന്ദ്രന്‍, ടി വി നൗഷീര്‍, പി ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Related Articles

Leave a Reply

Back to top button