Mukkam
എൻ.ഐ.ടിയും ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രവും ധാരണാപത്രത്തിൽ ഒപ്പുവെച്ചു
മുക്കം: കാർഷിക മേഖലയിലെ ഗവേഷണവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനായി കോഴിക്കോട് എൻ.ഐ.ടി ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി സഹകരിക്കും. എൻ.ഐ.ടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണയും സുഗന്ധവിള ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ആർ ദിനേശും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ ക്രോപ് പ്രൊഡക്‌ഷൻ വിഭാഗം മേധാവി ഡോ. വി ശ്രീനിവാസൻ, ഡോ. ഈശ്വര ഭട്ട്, ഡോ. ടി.ഇ ഷീജ, ഡോ. ബി മണിമാരൻ എന്നിവർ സംസാരിച്ചു. പ്രൊഫ. ജെ സുധാകുമാർ, പ്രൊഫ. ജോസ് മാത്യു, പ്രൊഫ.ഡോ. വി സജിത്ത്, ഡോ. കെ ഷിഹാബുദ്ധീൻ, ഡോ. എസ് ഗോപികൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.