Kodanchery

കോടഞ്ചേരിയിൽ റേഷൻ ഷോപ്പിന് മുന്നിൽ കഞ്ഞി വെച്ച് വിതരണം ചെയ്ത് സമരം നടത്തി

കോടഞ്ചേരി: റേഷൻ സംവിധാനം അട്ടിമറിച്ച് സാധാരണക്കാരന്റെ ജീവിതം പ്രതിസന്ധിയിലാക്കിയ സർക്കാരിന്റെ അനീതിക്കെതിരെ കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗൺ റേഷൻ ഷോപ്പിന് മുന്നിൽ കഞ്ഞി വെച്ച് വിതരണം ചെയ്തു പട്ടിണി സമരം നടത്തി. ആദിവാസികളും പിന്നോക്ക വിഭാഗക്കാരും സർക്കാറിന്റെ അനാസ്ഥ മൂലം പട്ടിണിയിലാണെന്നും അടിയന്തരമായി റേഷൻ കടകളിൽ പുഴുക്കൽ അരി വിതരണം ചെയ്യണമെന്നും റേഷൻ കടകളിലെ ഷിഫ്റ്റ് സമ്പ്രദായം ഒഴിവാക്കി മുഴുവൻ സമയം റേഷൻ കട തുറന്നു പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.

മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ട്മല കഞ്ഞി വെച്ച് പട്ടിണി സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോബി ഇലന്തൂർ, ലിസി ചാക്കോ, ജോസ് പെരുമ്പള്ളി, ചിന്ന അശോകൻ, കുമാരൻ കരിമ്പിൽ, ആൽബിൻ ഊന്നുകല്ലേൽ, റെജി ഒലിപ്പറക്കാട്ട്, ലൈജു അരീപ്പറമ്പിൽ, ബിജു ഓത്തിക്കൽ, വാസുദേവൻ ഞാറ്റുകാലായിൽ, ബേബി വളയത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button