Kodanchery

കേരള ബഡ്ജറ്റിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി കരിദിനം ആചരിച്ചു

കോടഞ്ചേരി: കേരള ബഡ്ജറ്റിൽ പൊതുജനങ്ങളെ കൊള്ളയടിക്കുന്നതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരിദിനം ആചരിച്ചു. ഭൂമിയുടെ ന്യായവില വർദ്ധനവ്, രജിസ്ട്രേഷൻ ഫീസ്, കെട്ടിടനികുതി വർദ്ധനവ്, വൈദ്യുതി നിരക്ക് വർദ്ധനവ്, പെട്രോളിന്റെ ഡീസലിന്റെയും വിലവർധനവ്, കെട്ടിട പെർമിറ്റ് വർദ്ധനവ്, മോട്ടോർ സെസ്സ് വർദ്ധനവ്, വാഹന കെട്ടിടനികുതി വർദ്ധനവ് എന്നിവയിൽ പ്രതിഷേധിച്ച് കോടഞ്ചേരി ടൗണിൽ പ്രകടനം നടത്തി.

ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിക്കാതെ കാർഷിക തൊഴിൽ മേഖലകളോടുള്ള അവഗണനയും കർഷകരെ അവഗണിച്ച് വന്യമൃഗ ശല്യത്തിന് പരിഹാരം നിർദ്ദേശിക്കാതെ സമസ്തമേഖലയും ജനങ്ങളെ കൊള്ളയടിക്കുന്ന പിണറായി സർക്കാരിന്റെ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി സബ് രജിസ്റ്റർ ഓഫീസിൽ മുന്നിൽ പ്രതിഷേധ ധരണയും നടത്തി. പ്രതിഷേധ ധർണ്ണ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ട്മല ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, ഫ്രാൻസിസ് മുണ്ടാട്ടിൽ, വാസുദേവൻ ഞാറ്റുകാലായിൽ, കുമാരൻ കരിമ്പിൽ, ബാബു പെരിയപ്പുറം, ബേബി വളയത്തിൽ, ലൈജു അരിപ്പറമ്പിൽ,ബിജു ഓത്തിക്കൽ, ആൽബിൻ ഊന്നു കല്ലേൽ, ഭാസ്കരൻ നൂറാംതോട് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button