Mukkam

മുക്കം ഫെസ്റ്റ് സമാപനം; വേദിയിൽ മലയാളത്തിന്റെ പ്രിയതാരം അനു സിത്താരയും സംഘവും എത്തി

മുക്കം: മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട മലയോരത്തിന്റെ ഉത്സവമായ മുക്കം ഫെസ്റ്റ് സമാപന വേദിയിൽ ‘മോമൊ ഇൻ ദുബായ്’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മലയാളത്തിന്റെ പ്രിയതാരം അനു സിത്താരയും മറ്റ് സഹതാരങ്ങളും അണിയറ പ്രവർത്തകരും എത്തി. സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചും പ്രേക്ഷകരുമായി സംവദിച്ചും ഏറെനേരം വേദി പങ്കിട്ട ശേഷമാണ് താരങ്ങൾ മടങ്ങിയത്.

വിവിധ സർക്കാർ വകുപ്പുകളുടെയും മറ്റും സ്റ്റാളുകൾ, പെറ്റ് ഷോ, ഫ്‌ളവർ ഷോ, ഭക്ഷ്യമേള, വിവിധ അമ്യൂസ്മെന്റ് റൈഡുകൾ, പ്രമുഖ വ്യക്തിത്വങ്ങളും സിനിമാ താരങ്ങളും പങ്കെടുത്ത സാംസ്‌കാരിക ചടങ്ങുകൾ, വിവിധ കലാപരിപാടികൾ എന്നിവയുടെ അകമ്പടിയോടെ ജനുവരി 19ന് തുടക്കം കുറിച്ച ഫെസ്റ്റ് 18 ദിവസമാണ് നീണ്ടുനിന്നത്. മുക്കം ഫെസ്റ്റിന്റെ എല്ലാ ദിവസത്തെയും സാംസ്‌കാരിക, കലാ വേദികളിലെ പരിപാടികൾ ഞങ്ങളുടെ യുട്യൂബ് ചാനൽ മുഖേന പ്രേക്ഷകർക്ക് കാണാവുന്നതാണ്.

Related Articles

Leave a Reply

Back to top button