Kodiyathur
കൊടിയത്തൂരിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു

കൊടിയത്തൂർ: പ്രൊഫഷണൽ കോഴ്സുകൾക്ക് ഉൾപ്പെടെ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവും പഠന പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ദിവ്യ ഷിബുവിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി, പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്ന്, ടി.കെ അബൂബക്കർ, കോമളം തോണിച്ചാൽ, സെക്രട്ടറി ടി ആബിദ, അസി.സെക്രട്ടറി പ്രിൻസിയ തുടങ്ങിയവർ സംസാരിച്ചു.






