Kodiyathur
തെയ്യത്തുംകടവ് റോഡ് ഗതാഗത യോഗ്യമാക്കണം; വെൽഫെയർ പാർട്ടി കൊടിയത്തൂർ യൂണിറ്റ്

കൊടിയത്തൂർ: കോട്ടമ്മൽ അങ്ങാടി-തെയ്യത്തുംകടവ് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി കൊടിയത്തൂർ യൂണിറ്റ് കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. വർഷങ്ങളായുള്ള റോഡിന്റെ ശോച്യാവസ്ഥക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി.
പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് അസ്ലം ചെറുവാടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ജാഫർ പുതുക്കുടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദേശത്തെ രക്തദാനത്തിന് നേതൃത്വം നൽകുന്ന നഷീത്ത് പി.വി, ഫായിസ് കെ.എം, ഹാഷിമ ടി.കെ എന്നിവരെ ആദരിച്ചു.







