India

വിവാഹസംഘം സഞ്ചരിച്ച ബസ് പുഴയിലേയ്ക്ക് മറിഞ്ഞു; സ്ത്രീകളും കുട്ടികളുമടക്കം 25 പേര്‍ മരിച്ചു

കോട്ട: രാജസ്ഥാനില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 25 മരണം. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. 28 പേരുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയിലെ മൈസ പുഴയിലേക്കാണ് ബസ് മറഞ്ഞത്. പാപ്ടി ഗ്രാമത്തിനടത്തുള്ള പാലത്തില്‍ വെച്ച് ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൈവരികളോ സുരക്ഷാ ഭിത്തികളോ ഇല്ലാത്ത പാലത്തില്‍ നിന്ന് മേജ് നദിയിലേക്കാണ് ബസ് പതിച്ചത്. 13 പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നാണ് വിവരം. പത്ത് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മരിച്ചവരില്‍ 11 പുരുഷന്‍മാരും 10 സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ കോട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button