Thiruvambady
വാർഷിക പദ്ധതി ചിലവിൽ മികച്ച നേട്ടവുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്

തിരുവമ്പാടി: 2022-23 വാർഷിക പദ്ധതി ചിലവാക്കലിൽ ജില്ലയിൽ മികച്ച നേട്ടവുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. ആകെ വാർഷിക പദ്ധതി ചിലവ് 97.44 ശതമാനം നേട്ടം കൈവരിച്ച് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ രണ്ടാം സ്ഥാനം കൈവരിക്കാനും പഞ്ചായത്തിന് കഴിഞ്ഞു.
പട്ടിക വർഗ വികസനത്തിൽ നൂറ് ശതമാനം, പട്ടിക ജാതി വികസനത്തിൽ നൂറ് ശതമാനം, കേന്ദ്ര ധനകാര്യ വിഹിതത്തിൽ 108 ശതമാനം, ജനറൽ വികസന ഫണ്ട് 93 ശതമാനം എന്നിങ്ങനെയാണ് ആകെ 97.44 ശതമാനം ചിലവഴിച്ചത്.







