Kodanchery

കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കോടഞ്ചേരി ക്ഷീരസംഘം ഭരണ സമ്മതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കോടഞ്ചേരി: ക്ഷീര സംഘങ്ങളിൽ നിന്നും ആദയ നികുതി ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കോടഞ്ചേരി ക്ഷീരസംഘം ഭരണ സമ്മതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി ജ്വാല ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ റോയ് കുന്നപ്പള്ളി ഉദ്ഘടാനം ചെയ്തു. പ്രസിഡണ്ട്‌ സേവിയർ കിഴക്കേക്കുന്നേൽ അധ്യക്ഷൻ ആയിരുന്നു. കോടഞ്ചേരി ക്ഷീര സംഘം മുൻ പ്രസിഡന്റ് തോമസ് പാലത്തിങ്കൽ മുഖ്യ പ്രഭാഷണം നടത്തി.

ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ് അഗസ്തി പല്ലാട്ട്, ജോസ് പുളിക്കൽ, യൂസിമോൻ കാരിക്കുഴിയിൽ, സെബാസ്റ്റ്യൻ വട്ടക്കുന്നേൽ, ബേബി ജോസഫ് ആലവേലിൽ, മേരി ജോൺ കളപ്പുരയിൽ, നിർമല ജോസ് തേങ്ങാനാൽ, ഷീബ ഫ്രാൻസിസ് താന്നിയിൽ, എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Back to top button