KarasseryMukkamThiruvambady

കോളേജ് ഓഫ് അപ്ലൈഡ് സയൻസ് തിരുവമ്പാടി; പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കാരശ്ശേരി: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസ് തിരുവമ്പാടിക്ക് വേണ്ടി തിരുവമ്പാടി മുൻ എം.എൽ.എ സി മോയിൻകുട്ടിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് നിർമിച്ച കെട്ടിടം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

തോട്ടക്കാട് കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി മുൻ എം.എൽ.എ ജോർജ് എം തോമസ് മുഖ്യാതിഥിയായി. ചടങ്ങിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത, കോളേജ് പ്രിൻസിപ്പൽ സജീവ് കുമാർ, ഐ.എച്ച്.ആർ.ഡി ഡയറക്ടർ പി സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ കോളേജ് നിർമ്മാണത്തിനും മറ്റും സഹകരിച്ച സഹകാരികളെ ആദരിച്ചു.

Related Articles

Leave a Reply

Back to top button