Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 29 പേർക്ക് കോവിഡ്

തിരുവമ്പാടി: ജൂലൈ 17ന് പുന്നക്കൽ യു പി സ്കുളിൽ വച്ച് നടന്ന ആർ ടി പി സി ആർ പരിശോധനയിൽ 13 പേർക്കും ഇന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന 29 പേരുടെ ആന്റിജൻ പരിശോധനയിൽ 16 പേർക്കും ഉൾപ്പെടെ തിരുവമ്പാടിയിൽ ഇന്ന് 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 164 പേർ ചികിത്സയിൽ കഴിയുന്നു.
വാർഡ് 1, 6 എന്നിവയിൽ 6 പേർക്ക് വീതവും വാർഡ് 7ൽ 5 പേർക്കും വാർഡ് 3ൽ 4 പേർക്കും വാർഡ് 9ൽ 3 പേർക്കും വാർഡ് 12ൽ 2 പേർക്കും വാർഡ് 4, 13, 17 എന്നിവയിൽ ഓരോ വ്യക്തികൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 3 പേർക്ക് കോവിഡ് വാക്സിനേഷൻ നൽകി. നാളെ സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ആന്റിജൻ/ആർ ടി പി സി ആർ പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്.







