Koodaranji
ഉറുമി ജലവൈദ്യുത പദ്ധതിയിൽ ജോലിക്കെത്തിയ ജാർഗഡ് സ്വദേശി ഒഴുക്കിൽപ്പെട്ട് മരിച്ചു

കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ഉറുമി ജലവൈദ്യുത പദ്ധതിയിൽ ജോലിക്കെത്തിയ ജാർഗഡ് സ്വദേശി ഭരത് മഹത്വ (46) വയസ്സ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കുഴിയിൽ അകപ്പെട്ട ഇയാളെ ഫയർഫോഴ്സ് സ്കൂബ ഡൈവിംഗ് ടീം അംഗങ്ങളായ അഭിലാഷ് നിഖിൽ, ശരത് കെ.എസ്, യാനവ്, ജയേഷ് കെ.ടി എന്നിവരാണ് 20 അടി താഴ്ചയിൽ നിന്നും മുങ്ങിയെടുത്തത്.
മുക്കം അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി.കെ, അബ്ദുൾ ഷുക്കൂർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സലിം വി, അബ്ദുൽ സലീം കെ.സി, അഖിൽ ആർ.വി, വിജയകുമാർ, സിവിൽ ഡിവൻസ് അംഗമായ റഹീം, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് യൂത്ത് ബ്രിഗേഡ് സന്നദ്ധ പ്രവർത്തകർ, പ്രദേശവാസികൾ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.