Thiruvambady
ഇന്ത്യൻ നാഷണൽ കോൺഗ്രസ് തൊണ്ടിമ്മൽ ബൂത്ത് സമ്മേളനം നടത്തി

തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് തൊണ്ടിമ്മൽ ബൂത്ത് സമ്മേളനം നടത്തി. കെ.പി.സി.സി മെമ്പർ എൻ.കെ അബ്ദുറഹിമാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗോപിനാഥൻ മൂത്തേടം അധ്യക്ഷത വഹിച്ചു. ബാബു കെ പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ്സ് ജേക്കബ് വിജയികൾക്കുള്ള ഉപഹാരം നൽകി.
മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ, പി സിജു മാസ്റ്റർ, ബഷീർ ചൂരക്കാട്, ദാമോദരൻ എ.പി, ദിനേശൻ പുൽപ്പറമ്പിൽ, ജോർജ് കുന്നുമ്മൽ, ഗോപാലൻ കെ.പി തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഗോപിനാഥൻ മൂത്തേടം(പ്രസിഡന്റ്), ബഷീർ മാസ്റ്റർ ചൂരക്കാട്(സെക്രട്ടറി), വിജീഷ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.







