Kerala
സീറോ മലബാർ സഭ ആരാധനക്രമം ഏകീകരിക്കും; പുതിയ കുർബ്ബാന ക്രമത്തിന് മാർപാപ്പയുടെ അംഗീകാരം

തിരുവനന്തപുരം: സീറോ മലബാർ സഭയുടെ ആരാധനക്രമം ഏകീകരിക്കാൻ മാർപാപ്പയുടെ തീരുമാനം. പുതിയ കുർബ്ബാന ക്രമത്തിന് മാർപാപ്പ അംഗീകാരം നൽകി. 1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും നടപ്പാക്കണമെന്നാണ് പുതിയ തീരുമാനം.
സീറോ മലബാർ സഭയിലെ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന തർക്കമായിരുന്നു ആരാധനക്രമം സംബന്ധിച്ച്. എറണാകുളം-അങ്കമാലി അതിരൂപത ജനങ്ങൾക്ക് അഭിമുഖമായി കുർബാന അർപ്പിച്ച് പോന്നു. എന്നാൽ ചങ്ങനാശേരി രൂപത അൾത്താര അഭിമുഖമായാണ് കുർബാന അർപ്പിക്കുന്നത്. ഈ ഭിന്നതയ്ക്കാണ് മാർപ്പാപ്പയുടെ പുതിയ ഉത്തരവോടെ അവസാനമായിരിക്കുന്നത്.
ആദ്യഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അൾത്താര അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. തീരുമാനം ഉടൻ നടപ്പാക്കണമെന്നും വത്തിക്കാന്റെ നിർദ്ദേശം നൽകി. പുതിയ കുർബാന പുസ്തകത്തിനും മാർപാപ്പ അംഗീകാരം നൽകി.







