Thiruvambady

പാമ്പിഴഞ്ഞപാറയിൽ ദാഹജലപന്തലൊരുക്കി ഡി.വൈ.എഫ്.ഐ

തിരുവമ്പാടി: കൊടും വേനലിൽ കുടിനീരുമായി എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഡി.വൈ.എഫ്.ഐ തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പിഴഞ്ഞപാറയിൽ ദാഹജലപന്തൽ ഒരുക്കി.

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഇ അരുൺ പന്തൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിബിൻ പി.ജെ, പ്രസിഡന്റ് അജയ് ഫ്രാൻസി, ട്രഷറർ നിസാർ സി.എം, മെവിൻ പി.സി, അർഷാദ്, ജിഷാദ്, ഗ്രാമപഞ്ചായത്ത് അംഗം അപ്പു കോട്ടയിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button