Kodanchery

തോട്ടുമുഴിയിൽ പേപ്പർബാഗ് & ക്ലോത്ത് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ സംരംഭകർക്ക് സ്വയം തൊഴിൽ എന്ന പദ്ധതി പ്രകാരം അനുവദിച്ച വെൽ വൺ പേപ്പർ & ക്ലോത്ത് ബാഗ്സ് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോബി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ, വാർഡ് മെമ്പർമാരായ ചാൾസ് തയ്യിൽ, ഷാജി മുട്ടത്ത്, ആഗസ്‌തി വെട്ടിക്കാമല, ഐ.ഇ.ഒ ഓഫീസർ നന്ദകുമാർ, പഞ്ചായത്ത് തല ഐ.ഇ.ഒ ഓഫീസർ ശ്രീനാഥ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button